Skip to content

സൌജന്യ ബൈബിള് കമന്ററി (Malayalam)

കമന്ററികള് പി.ഡി.എഹ്. ഫോര്മാറ്റില്
ഉള്ളവയും ഏറ്റവും പുതിയ അഡോബ് റീഡര് ഉപയോഗിച്ച് വായിക്കാവുന്നതും ആകുന്നു.
Flag: India on Apple iOS 13.3
യോഹന്നാന്റെ സുവിശേഷം; 1,2,3 യോഹന്നാന്(

Gospel of John; I, II & III John)

റോമാ ലേഖനം

(Book of Romans)

പഴയ നിയമ നിരീക്ഷണം

(Old Testament Survey)
]pXnbnba nco£Ww

(New Testament Survey)


ഈ സൌജന്യ ബൈബിള് പഠന വെബ്സൈറ്റ് ബൈബിളിന്റെ അതുല്യമായ ദൈവനിശ്വശീയതയോട് പ്രതിബദ്ധത പുലര്ത്തുന്നതാകുന്നു. വിശ്വാസത്തിനും (രക്ഷ), പ്രയോഗത്തിനും (ക്രിസ്തീയ ജീവിതം) ഉള്ള ഏക സ്രോതസ്സാണ് ബൈബിള്. ബൈബിള് വ്യാഖ്യാനത്തിന്റെ താക്കോല് , യഥാര്ത്ഥ എഴുത്തുകാരന്റെ ഉദ്ദേശ്യം താഴെപ്പറയുന്ന മാര്ഗ്ഗങ്ങളിലൂടെ കണ്ടെത്തുക എന്നതാണ്: (1) സാഹിത്യരൂപത്തിന്റെ തിരഞ്ഞെടുപ്പ്, (2) സാഹിത്യ പശ്ചാത്തലം, (3) വ്യാകരണ തിരഞ്ഞെടുപ്പ് (4) പദങ്ങളുടെ തിരഞ്ഞെടുപ്പ്, (5) എഴുത്തുകാരന്റെയും എഴുത്തിന്റെയും ചരിത്ര പശ്ചാത്തലം, (6) സമാന്തര വേദഭാഗങ്ങള്, (ഒരു ദൈവനിശ്വാസീയ ഗ്രന്ഥത്തിന്റെ ഏറ്റവും മികച്ച വ്യാഖ്യാതാവ് ദൈവനിശ്വാസീയ ഗ്രന്ഥം ല്ന്നെയാണ്.. സത്യത്തിന്റെ ഗ്രന്ഥ സമുച്ചയമാണ് ബൈബിള്.
എഴുത്തുകാരന് വേദപുസ്തക വ്യാഖ്യാന ശാസ്ത്രത്തില് ഉന്നത വിദ്യാഭ്യാസവും പരിശീലനവും നേടിയ ആളാണ് (അദ്ദേഹത്തെക്കുറിച്ചും തന്‍റെ വിശ്വാസ പ്രമാണങ്ങളെക്കുറിച്ചും അറിയുവാന്‍ www.freebiblecommentary.org എന്ന വെബ്സൈറ്റ് കാണുക). അദ്ദേഹം ശ്രമിക്കുന്നത്:
  1. നിങ്ങള് സ്വന്തമായി ബൈബിള് വായിക്കുന്നതിന് നിങ്ങളെ പ്രോത്സാഹിപ്പിക്കുക (നിങ്ങളും ബൈബിളും പരിശുദ്ധാത്മാവുമാണ് മുങണനാക്രമം).
  2.  നിങ്ങളുടെ അറിവിനെ വിലയിരുത്തുവാനും വിവിധ വ്യാഖ്യാന രീതികള് തിരഞ്ഞെടുക്കുവാനും സഹായിക്കുക.
  3.  മൂല ഗ്രന്ഥകാരന്റെ ഉദ്ദേശം ഒരിക്കല് മനസ്സിലാക്കിക്കഴിഞ്ഞാല് (അതാ. ഒരു അര്ത്ഥം) തുടര്ന്നു അത് നിങ്ങളുടെ
    സാംസ്കാരിക പശ്ചാത്തലത്തിലും ജീവിതത്തിലും പ്രയോഗികമാക്കേണ്ടതാണ്. ധാരാളം പ്രായോഗികതകള്സാ ധ്യമാണെങ്കിലും എഴുത്തുകാരന്റെ ഉദ്ദേശ്യം ഒന്നു മാത്രമേയുള്ളൂ.
  4.  വേദഭാഗത്തിന്റ അര്ത്ഥം എന്താണെന്ന് വേദപുസ്തക വ്യാഖ്യാന ശാസ്ത്രത്തിന് പറഞ്ഞുതരുവാന് കഴികയില്ല. എന്നാല് അതിന്റെ അര്ത്ഥം ക്ണ്ടെത്തുവാന് നിങ്ങളെ സഹായിക്കുവാന് അതിനു കഴിയും.
  5.  ഒരുവന്റെ തിരുവചന പഠനത്തില് ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടിക നല്കുകയാണ് വേദപുസ്തക വ്യാഖ്യാന ശാസ്ത്രം ചെയ്യുന്നത്. വ്യാഖ്യാനത്തെ കുറിച്ചുള്ള ഓരോ സംഗതിയും പ്രാധാന്യമുള്ളതാണ്. എങ്കിലും മിക്കപ്പോഴും ആധുനിക വ്യാഖ്യാതാക്കള്, “ഈ വേദഭാഗത്തിന് എന്നോടുള്ള ബന്ധത്തില് എന്താണര്ത്ഥം?” എന്നു മാത്രമേ ചോദിക്കാറുള്ളൂ. എന്നാല് അതിലും നല്ല ചോദ്യം, “മൂലഗ്രന്ഥകാരന് (ഏക ദൈവനിശ്വാസീയ എഴുത്തുകാരന്) അവന്റെ കാലഘട്ടത്തോട് എന്താണ് പറഞ്ഞിരുന്നത് ?, “ആ സത്യങ്ങള് ഇന്ന് എനിക്ക് എങ്ങനെയാണ് ബാധകമായിരിക്കുന്നത്?”
    എന്നതാണ്.
എന്റെ വേദപുസ്തക വ്യാഖ്യാന സെമിനാര് നിങ്ങള്ക്ക് അനുഗ്രഹമായിരിക്കുമെന്നും ഈ വാക്യ-പ്രതി-വാക്യ വ്യാഖ്യാനങ്ങള് നിങ്ങളെ ദൈവത്തോടു അടുപ്പിക്കുമെന്നും ഞാന് പ്രത്യാശിക്കുന്നു.

ഡോ. റോബര്‍ട്ട്‌ ഉട്ട്ലി
വേദപുസ്തക വ്യാഖ്യാന പ്രൊഫസ്സര് (റിടയെര്ഡ്)
Copyright © 2012 Bible Lessons International, P.O. Box 1289, Marshall, TX 75671, USA